Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടു പേർ മരിച്ചു.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടു പേർ മരിച്ചു.


മുംബൈ: ശക്തമായ മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടു പേർ മരിച്ചു. 64 പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേന, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർ‌ത്തനം ഏകോപിപ്പിക്കുന്നത്. പെട്രോൾ പമ്പിന് എതിർവശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്.

Post a Comment

0 Comments

Ad Code

Responsive Advertisement