Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇ.ആർ. വിജയന് ടിഎംകെ ഗാന്ധി പീസ് പുരസ്ക്കാരം.

ഇ.ആർ. വിജയന് ടിഎംകെ ഗാന്ധി പീസ് പുരസ്ക്കാരം.

കോട്ടയം: പ്രമുഖ സാമൂഹ്യ പ്രവർത്തകനും മദ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ ഇ.ആർ. വിജയനെ ടിഎംകെ ഗാന്ധി പീസ് 
പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു. ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ വിവിധ സാമൂഹ്യ, സാംസ്‌ക്കാരിക മേഖലകളിലെ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുത്തത്. 1984ൽ മട്ടാഞ്ചേരിയിൽ നടന്ന മദ്യവിരുദ്ധ സമരത്തിൽ പങ്കെടുത്ത് പ്രൊഫ. എം.പി. മന്മഥന്റെ കൂടെ 10 ദിവസത്തെ ജയിൽ ശിക്ഷയും അനുഭവിച്ചു.
നിരാലംബരും നിരാശ്രയരുമായ അനേകായിരങ്ങൾക്ക് അഭയം നൽകുന്ന സിസ്റ്റർ ലൂസി കുര്യൻ സ്ഥാപിച്ച മാഹേർ പ്രസ്ഥാനത്തിന്റെ
കേരളത്തിലെ പ്രോജക്ട്
മാനേജർ, ലഹരി വിമുക്ത കേരളം ജനറൽ കൺവീനർ, എം.പി. മന്മഥൻ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി, കുടമാളൂർ
മഹാദേവ റസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. 2024 ആഗസ്റ്റ് 5ന് തിരുവനന്തപുരം ഗാന്ധിഭവനിൽ കൂടുന്ന യോഗത്തിൽ വച്ച് പുസ്ക്കാരം നൽകുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement