Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരമധ്യത്തിൽ ലോറിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.

നഗരമധ്യത്തിൽ ലോറിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. 


കോട്ടയം: നഗരമധ്യത്തിൽ ആകാശപ്പാതയ്ക്കു ചുവട്ടിൽ ലോറിയിടിച്ച് റോഡിൽ വീണുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പാമ്പാടി സ്വദേശി നിഷയ്ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ കോട്ടയം നഗരസഭ ഓഫീസിനു മുന്നിൽ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന് ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിലേയ്ക്കു പോകുകയായിരുന്ന നിഷയെ തിരുനക്കര ഭാഗത്തു നിന്നും എത്തിയ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറി ഇവരുടെ കാലിലൂടെ കയറിയിറങ്ങി. അപകടത്തിൽപ്പെട്ട യുവതി അര മണിക്കൂറോളം റോഡിൽ വീണു കിടക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന്, ആംബുലൻസ് വിളിച്ചു വരുത്തിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ കാലിന് ഒടിവ് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ലഭിക്കുന്ന വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement