Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ.

കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ. 


ആലുവ: കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗിൽ ഒളിപ്പിച്ച മൂന്നു കിലോയോളം കഞ്ചാവ് ഇവരുടെ പക്കൽനിന്നും പിടികൂടി. 
       ഇന്ന് പുലർച്ചെ നാലുമണിയോടെ ഒഡീഷയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഒഡീഷ സ്വദേശിനികളായ തപസ്സനി നായക്ക് (21), ചാന്ദിനി ബെഹ്റ (31) എന്നിവരെയാണ് പിടികൂടിയത്. റൂറല്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമാണ് പരിശോധനക്കെത്തിയത്.    
       പെരുമ്പാവൂരില്‍ നിന്ന് 70 കിലോയുമായി ഒഡീഷ സ്വദേശികളായ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു സംഭവങ്ങളിലും ആര്‍ക്കു വേണ്ടിയാണ് ഇത്രയും കഞ്ചാവ് എത്തിച്ചത്, ഇനിയും കഞ്ചാവുമായി സംഘങ്ങളെത്തുമോ മറ്റേതെങ്കിലും വഴിയില്‍ വേറെ ഏതെങ്കിലും സംഘം കഞ്ചാവ് എത്തിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.

Post a Comment

0 Comments

Ad Code

Responsive Advertisement