Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
ചെങ്ങന്നൂർ : പാണ്ടനാട് ആർകെവി സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഉണ്ടായ ഇടിച്ച് അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പായിപ്പാട് കൊച്ചുപുരയ്ക്കൽ വാവച്ചൻ (52) ആണ്
മരണമടഞ്ഞത്. 
        ശനിയാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. പാണ്ടനാട്ടിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ (ചെങ്ങന്നൂർ ഭാഗത്തു നിന്നും) വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർ വാവച്ചനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാവച്ചൻ തൻ്റെ വാഹനത്തിൽ ചെങ്ങന്നൂർ മാർക്കറ്റിൽ മത്സ്യക്കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായും തകർന്നു. ഇതിനിടയിൽ അപകടത്തിൽ പെട്ട കാറിൻ്റെ ഡ്രൈവർ പാണ്ടനാട് തുരുത്തിക്കാട്ടിൽ ആദിൽ അനിൽ (19) അപകടം നടന്ന ഉടൻ തന്നെ കാറിൽ നിന്നും
ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പാണ്ടനാട് തുരുത്തിക്കാട്ടിൽ സൂര്യ കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാർ അമിത വേഗത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വാർഡ് അംഗം ശുഭാ രാജേഷ് ജീവൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചെങ്ങന്നൂർ പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement