Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അണ്ണാമലൈ ബിജെപി വിട്ടു ; രാജി സ്വീകരിച്ചതായി പാർട്ടി.

അണ്ണാമലൈ ബിജെപി വിട്ടു ; രാജി സ്വീകരിച്ചതായി പാർട്ടി.
ന്യൂഡൽഹി : തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ .അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജി വെച്ചു .പാർട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ നിതിൻ നബീൻ, അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങിയ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ബിജെപി തമിഴ്നാട് അദ്ധ്ക്ഷൻ നൈനാർ നാഗേന്ദ്രനെ പാർട്ടി നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. അദ്ദേഹവും അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
       രാജിയ്ക്ക് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ സാധാരണക്കാര്‍ക്കായാണ് പുതിയ നീക്കമെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്നാടിന് ദോഷം ചെയ്യുന്നത് ആരായാലും എതിര്‍ക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement