Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ധവളപത്രം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്.

ധവളപത്രം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്.
തിരു.: ധവളപത്രം പുറത്തിറക്കിയതിനു പിന്നാലെ നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്‌താവന ആണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം തയ്യാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമർശിച്ചു. പുറത്തു നിന്നുള്ളവരെ ധവളപത്രം തയ്യാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാ വിരുദ്ധമാണെന്നും കെ.എൻ. ബാലഗോപാൽ വിമർശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു. 
       അതേസമയം, പ്രതിപക്ഷത്തിൻ്റെ വിയോജന വാദങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. കെ.എൻ. ബാലഗോപാലിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ സാമ്പത്തിക ആരോഗ്യം എന്താണെന്നതാണ് രേഖ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകൾ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement