Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോജന സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തം: മന്ത്രി കെ.എം. ഷാജി.

വയോജന സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തം: മന്ത്രി കെ.എം. ഷാജി.
മലപ്പുറം: വയോജന സംരക്ഷണം കേവലം ഒരു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും മറിച്ച് രാജ്യത്തിന്റെയും സമൂഹത്തിന്റെയും വലിയൊരു കടമയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷനും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച ‘കേരളത്തിലെ വർദ്ധക്യവും ലിംഗഭേദവും മനുഷ്യസുരക്ഷയും’ എന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
          കണക്കുകൾ പ്രകാരം 2036ഓടെ ഇന്ത്യയിലെ വയോജനങ്ങളുടെ ജനസംഖ്യ 23 കോടി കടന്നേക്കാം. ഈ സാഹചര്യത്തിൽ പ്രായമായവരെ മാറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരുടെ അനുഭവസമ്പത്തും കഴിവുകളും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പ്രായം മുതൽക്കേ കുട്ടികളിൽ മുതിർന്നവരോടുള്ള ആദരവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി സൂചിപ്പിച്ചു.
       കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ വിശിഷ്ടാതിഥിയായിരുന്നു. ഐയുസിഎസ്എസ് ഡയറക്ടർ ഡോ. കെ.എം. സീതി ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി ചെയർപേഴ്സൺമാ‍ർ, മെമ്പർമാർ, ഐസിഡിഎസ്. സൂപ്പർവൈസർമാർ, ആശാ വർക്കർമാർ, കെയർ ഹോം ജീവനക്കാർ തുടങ്ങിയവരും സാമൂഹിക പ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു. വയോജനങ്ങളുടെ ക്ഷേമവും ഭരണകൂട ഇടപെടലുകളും സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പ്രതിനിധികൾ ചർച്ചയിൽ പങ്കുവെച്ചു. വയോജനങ്ങളുടെ അനുഭവം ഒരു നാടിനും സമൂഹത്തിനും ഭരണകൂടത്തിനും എങ്ങനെ ഗുണകരമായി മാറ്റാമെന്ന് ചിന്തിക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ശില്പശാല വേദിയായി.

Post a Comment

0 Comments

Ad Code

Responsive Advertisement