Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യാ പിതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ഭാര്യാപിതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

വൈക്കം: ഭാര്യാപിതാവിനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് മുട്ടത്തിപ്പറമ്പ് വീട്ടിൽ ശരത് ബാബു (32) വിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടു കൂടി കുലശേഖരമംഗലത്തുള്ള തന്റെ ഭാര്യാപിതാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാപിതാവിനെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ കത്തിച്ചു നശിപ്പിക്കുകയായിരുന്നു. ഇവർക്കിടയിൽ കുടുംബപരമായ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി  ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്ഐ മനോജ്, പ്രമോദ്, സിപിഓമാരായ പ്രവീൺ, ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement