Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തോട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു.

തോട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു.
തൃശൂർ: തോട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ട് 19കാരനായ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പരിയാരം കൂർക്കമറ്റം ചേലേക്കാടൻ വീട്ടില്‍ പരേതനായ ഷിഞ്ചുവിന്റെ മകൻ ഷെറിൻ (19) ആണ് 
       ചാലക്കുടിക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് കപ്പതോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ചങ്കൻകുറ്റി തടയണയിലായിരുന്നു അപകടം. തടയണയ്ക്ക് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കപ്പതോടിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിലകൂടിയ ഫോണ്‍ വെള്ളത്തില്‍ നഷ്ടപ്പെടുന്നതു കണ്ട് ഇത് എങ്ങനെയെങ്കിലും എടുത്തു നല്‍കാനായി ഷെറിൻ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നാല്‍, തടയണയ്ക്ക് സമീപത്തെ ആഴമേറിയ ചുഴിയിലും ശക്തമായ അടിയൊഴുക്കിലും പെട്ട യുവാവ്, പെട്ടെന്ന് തന്നെ വെള്ളത്തില്‍ മുങ്ങിത്താഴാൻ തുടങ്ങി. ഷെറിൻ വെള്ളത്തില്‍ മുങ്ങി താഴുന്നതു കണ്ട് പരിഭ്രാന്തനായ സുഹൃത്ത് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ അതിവേഗം സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് നാട്ടുകാർ തോട്ടിലിറങ്ങി നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഷെറിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement