Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോറം തികഞ്ഞില്ല; പാണ്ടനാട്ടില്‍ അവിശ്വാസം പരാജയപ്പെട്ടു.

കോറം തികഞ്ഞില്ല; പാണ്ടനാട്ടില്‍ അവിശ്വാസം പരാജയപ്പെട്ടു.
ചെങ്ങന്നൂര്‍: പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ 16ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ ജെയിന്‍ ജിനു ജേക്കബ്ബിനെതിരെ അഞ്ച് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയമാണ് യോഗത്തിന് കോറം ഇല്ലാത്തതിനാലും യോഗ നടപടികള്‍ നടത്താന്‍ കഴിയാതെ വന്നതിനാലും പരാജയപ്പെട്ടത്. 
         അഞ്ച് ബിജെപി അംഗങ്ങള്‍ മാത്രമാണ് യോഗത്തിന് എത്തിയത്. 13 അംഗഭരണസമിതിയിലെ സിപിഎമ്മിലെ അഞ്ചും കോണ്‍ഗ്രസിലെ മൂന്നും അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. കോറം തികയുന്നതിന് 7 അംഗങ്ങള്‍ ഇല്ലാതെ വന്നതോടെ യോഗനടപടികള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും അവിശ്വാസം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചുവെന്നും വരണാധികാരിയായ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. ദില്‍ഷാദ് പറഞ്ഞു. 
        പാണ്ടനാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെയാണ് സിപിഎം ഭരണം നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement