Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്ക് ഇന്ന് വോട്ടെടുപ്പ്.

13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്ക് ഇന്ന് വോട്ടെടുപ്പ്.


ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളിലേക്ക് ഇന്ന് വോട്ടെടുപ്പ്. 89 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മധ്യപ്രദേശിലെ ബേതുള്‍ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി. 

        കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം കർണാടകയിലെ 28ല്‍ 14, രാജസ്ഥാനിലെ 13, മഹാരാഷ്‌ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചു വീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പൂർ, ത്രിപുര, ജമ്മു-കാശ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement