Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.

പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.
പാലാ: ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു. വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24 കാരിയാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്. രാവിലെ 9 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
        പാലാ ഫയർ ഫോഴ്സും കോട്ടയത്തു നിന്ന് സ്കൂബ ടീമും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് രണ്ടു മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ബാഗും ഫോണും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് യുവതി ആറ്റിൽ ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement