Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂർ പൂരം 19ന്; കൊടിയേറ്റ് 13ന്.

തൃശ്ശൂർ പൂരം 19ന്; കൊടിയേറ്റ് 13ന്.
തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം ഏപ്രിൽ 19, 20 തീയതികളിൽ നടക്കും. പൂരത്തോടനുബന്ധിച്ച് വിവിധ ഘടക ക്ഷേത്രങ്ങളിലെ കൊടിയേറ്റ് 13നാണ്.
       ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 8നും 8.15നും ഇടയിൽ ലാലൂരിലും 11നും 11.15നും ഇടയിൽ അയ്യന്തോളിലും 11.30നും 11.45നും ഇടയിൽ തിരുവമ്പാടിയിലും ഉച്ചയ്ക്ക് 12നും 12.15നും ഇടയിൽ പാറമേക്കാവിലും കൊടിയേറ്റ് നടക്കും. ചെമ്പൂക്കാവിലും കണിമംഗലത്തും വൈകുന്നേരം 6നും 6.15നും ഇടയിലും പനമുക്കുംപള്ളിയിലും പൂക്കട്ടിക്കരയിലും  6.15നും 6.30നും ഇടയിലും ചൂരക്കാട്ട്ക്കാവിൽ 6.45നും 7നും ഇടയിലും നെയ്തലക്കാവിൽ  രാത്രി 8നും 8.15നും ഇടയിലുമാണ് കൊടിയേറ്റ് നടക്കുക.
        സാമ്പിൾ വെടിക്കെട്ട് ഏപ്രിൽ 17 വൈകിട്ട് ഏഴിനാണ്. 18ന് രാവിലെ 10ന് തെക്കേനട തുറക്കൽ. ആനച്ചമയ പ്രദർശനം 18ന് രാവിലെ 10 മുതൽ ആരംഭിക്കും. ചെറുപൂരങ്ങൾ 19ന് രാവിലെ 6 മുതൽ വന്നു തുടങ്ങും. മഠത്തിൽ വരവ് 19ന് രാവിലെ 11ന് നടക്കും. പ്രശസ്തമായ ഇലഞ്ഞിത്തറ മേളം 19ന് ഉച്ചക്ക് 2ന് തുടങ്ങും. നയനാനന്ദകരമായ തൃശ്ശൂർ പൂരവും കുടമാറ്റവും 19ന് വൈകിട്ട് ആറിനാണ്. 20ന് പുലർച്ചെ 3നാണ് വെടിക്കെട്ട്. പകൽപ്പൂരം 20ന് രാവിലെ 6ന് നടക്കും. ഉച്ചക്ക് 12ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ സമാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement