Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മോദിയുടേയും രാഹുലിൻ്റേയും വിവാദ പരാമർശങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.

മോദിയുടേയും രാഹുലിൻ്റേയും വിവാദ പരാമർശങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.

ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിനും രാഹുൽ ഗാന്ധിയുടെ പരാമർശത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. 
      കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ടലംഘന പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി അദ്ധ്യക്ഷനോടാണ് മോദിയുടെ പരാമർശത്തിൽ വിശദീകരണം തേടിയത്. 29ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അദ്ധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 
          ബിജെപിയുടെ പരാതിയിൽ രാഹുൽ ഗന്ധി, കേരളത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. 


Post a Comment

0 Comments

Ad Code

Responsive Advertisement