മംഗളൂരു- കോട്ടയം പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി.
കോട്ടയം: മംഗളൂരു റൂട്ടിൽ ആഴ്ചാവസാനം അനുവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ മംഗളൂരു-കോട്ടയം ട്രെയിൻ സർവീസ് ആരംഭിച്ചു. നിലവിൽ ഏഴ് സർവീസുകളാണ് ആകെ പ്രഖ്യാപിച്ചിട്ടുള്ളത്.
ട്രെയിൻ നമ്പർ 06075 മംഗളൂരു സെൻട്രൽ- കോട്ടയം ട്രെയിൻ സർവീസ് മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാവിലെ 10.30ന് പുറപ്പെട്ട് രാത്രി 7.30ന് കോട്ടയത്ത് എത്തുന്ന സമയക്രമത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇനി ഏപ്രിൽ 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് എന്നീ ദിവസങ്ങളിലാണ് സർവീസ്. മടക്ക ട്രെയിനായ 06076 കോട്ടയം-മംഗളൂരു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച രാത്രി 9.45ന് കോട്ടയത്തു നിന്ന് തിരിച്ച് പിറ്റേന്ന് വെളുപ്പിന് 6.55ന് മംഗലാപുരത്ത് എത്തും.
0 Comments