Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അറ്റകുറ്റപ്പണി; വെള്ളിയാഴ്ച നാലു ട്രെയിനുകൾ റദ്ദാക്കി.

അറ്റകുറ്റപ്പണി; വെള്ളിയാഴ്ച നാലു ട്രെയിനുകൾ റദ്ദാക്കി.

കൊച്ചി: നിർമ്മാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടാം തീയതി മുതൽ പത്താം തീയതി വരെയും തുടർന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ 22-ാം തീയതി വരെയും ‌തുടർന്ന്‌ 23, 24, 28 , 29, 30, മെയ്‌ ഒന്ന്‌ തീയതികളിലും കോട്ടയം വഴിയാകും സർവീസ്‌ നടത്തുക.


വെള്ളിയാഴ്‌ച റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം– കോട്ടയം പാസഞ്ചർ (06453), 

കോട്ടയം– എറണാകുളം പാസഞ്ചർ (06434), 

ഷൊർണൂർ– എറണാകുളം ജങ്‌ഷൻ മെമു (06017), 

എറണാകുളം ജങ്‌ഷൻ– ഷൊർണൂർ മെമു (06018) 


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഗുരുവായൂർ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) വെള്ളിയാഴ്‌ച എറണാകുളത്തു നിന്നാകും പുറപ്പെടുക.

ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16341) വെള്ളിയാഴ്‌ച എറണാകുളത്തു നിന്നാകും പുറപ്പെടുക.

എറണാകുളം– കാരയ്ക്കൽ എക്‌സ്‌പ്രസ്‌ (16188) ശനിയാഴ്‌ച പാലക്കാട്‌ നിന്നാകും പുറപ്പെടുക.

ഗുരുവായൂർ– മധുര എക്‌സ്‌പ്രസ്‌ (16328) വെള്ളിയാഴ്‌ച എറണാകുളത്തു നിന്നാകും പുറപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement