Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പോലീസ്.

പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പോലീസ്.


കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ ആണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
        വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ളചാലിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
         ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുപോയി. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണെന്ന് വ്യക്തമല്ല.
       വിവരമറിഞ്ഞ് കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തു നിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി. സംഭവസമയത്ത് പത്തോളം പേർ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സിപിഎമ്മുകാരനാണെന്നാണ് വിവരം. എന്നാൽ, നേതൃത്വം ഇത് നിഷേധിച്ചു. ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സിപിഎമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സിപിഎം നേതാവാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement