Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരനെതിരെ അന്വേഷണം.

മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരനെതിരെ അന്വേഷണം.

ഇടുക്കി: മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസുകാരനെതിരെ അന്വേഷണം. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചത്. വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്. 

          ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തി. ഇയാള്‍ മദ്യലഹരിയിലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement