Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.

റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.
ആലപ്പുഴ: റിസോർട്ട് ജീവനക്കാരിയായ അസം സ്വദേശിനി ഹസീറയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി സഹാ അലിയെ പൊലീസ് പിടികൂടി. ഹസീറയുടെ സുഹൃത്തായ സഹ അലിയെ ചെങ്ങന്നൂരില്‍ നിന്നാണ് പിടികൂടിയത്.
        അസം സ്വദശിനിയായ ഹസീറയെ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെടുമുടിയില്‍ റിസോർട്ട് ജീവനക്കാരിയായിരുന്നു ഹസീറ. റിസോർട്ട് ഉടമകളുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. രാത്രി പതിനൊന്നിന് ഉടമയുടെ മകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം മുറിയിലേക്ക് പോയ ഹസീറയെ രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് റിസോർട്ടിലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പർദ്ദയുടെ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു ഹസീറയെ കണ്ടെത്തിയത്. ഇരുകാതുകളിലെയും കമ്മല്‍ നഷ്ടമായിരുന്നു. ഒരു കാതിലെ കമ്മല്‍ പറിച്ചെടുത്ത നിലയിലാണ് ഹസീറയെ കണ്ടെത്തിയത്. ഇതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് സഹാ അലി പിടിയിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement