കൊച്ചി: മൂവാറ്റുപുഴ രണ്ടാർകരയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങി മരിച്ചു. കിഴക്കേക്കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്. രണ്ടാര്‍കരയിലെ നെടിയന്കാലാ കടവിലാണ് അപകടമുണ്ടായത്. പേരക്കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.
0 Comments