Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപിയിൽ ചേരാൻ ഇ.പി. ജയരാജൻ ചർച്ച നടത്തി; ശോഭ സുരേന്ദ്രൻ.

ബിജെപിയിൽ ചേരാൻ ഇ.പി. ജയരാജൻ ചർച്ച നടത്തി; ശോഭ സുരേന്ദ്രൻ.

ആലപ്പുഴ: ബിജെപിയിലേക്ക് വരാൻ സിപിഎം നേതാവ് ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ. മകൻ്റെ നമ്പറിൽ നിന്ന് തനിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു. പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു സന്ദേശം. വാട്സ് ആപ്പ് ചാറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി ശോഭ.
          ഡൽഹിയിൽ വച്ചാണ് ഇ.പി. ജയരാജനുമായി ചർച്ച നടത്തിയത്. പിന്മാറിയത് എന്തുകൊണ്ടാണെന്ന് ജയരാജൻ പറയട്ടെ. ഇ.പി. ജയരാജൻ പിന്മാറിയത് എന്തുകൊണ്ടാണെന്ന് പിണറായി വിജയന് അറിയാം. ഇ.പി. ജയരാജനും കുടുംബവും ജീവിച്ചിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

          ദല്ലാൾ നന്ദകുമാറിനെതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകിയതായും അവർ പറഞ്ഞു. സ്ത്രീപീഡന നിരോധന നിയമം നിലനിൽക്കുന്ന നാട്ടിലാണ് തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും വേണ്ടി നന്ദകുമാർ പരിശ്രമിച്ചത്. ആരോപണം മാധ്യമങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുനുവെന്നും അവർ പറഞ്ഞു.

         നന്ദകുമാറിനെതിരെ ഡിജിപിയ്ക്കും ദേശീയ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. നന്ദകുമാറിനെ പോലെയുള്ള ക്രിമിനലുകളെ പിടിക്കാൻ തയ്യാറായില്ലെങ്കിൽ ഡിജിപി ഓഫീസ് ഉപരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement