Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ.

വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ.

ഇടുക്കി: വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ഓടെ ആയിരുന്നു സംഭവം.
         അശോകന്റെ ബന്ധു കൂടിയായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ (19) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
തേങ്ങാക്കല്ലിൽ പള്ളിക്കടയിൽ സുബീഷിൻ്റെ മൈക്ക്സെറ്റ് കടയുടെ മുന്നിലിരുന്ന് മറ്റ് നാല് പേർക്കൊപ്പം ഇവർ മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സുബീഷ് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അശോകനെ കുത്തുകയുമായിരുന്നു. ഉടൻതന്നെ അശോകനെ സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement