Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'അവശിഷ്ട മാണി'ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്ന് രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍.

'അവശിഷ്ട മാണി'ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്ന് രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍.

കോട്ടയം: 'അവശിഷ്ട മാണി'ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്ന് രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍. ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സജി വ്യക്തമാക്കി.
        കെ.എം. മാണിയുടെ ഉറ്റ അനുയായിരുന്നു താൻ. സി.എഫ്. ജോസഫ് ആവശ്യപ്പെട്ട പ്രകാരമാണ് പി.ജെ. ജോസഫിനൊപ്പം നിന്നത്. മാണി വിഭാഗം എൽഡിഎഫിൽ പോയപ്പോൾ പി.ജെ. ജോസഫിനെ ഇഷ്ടമായത് കൊണ്ട് യുഡിഎഫിൽ ഉറച്ചുനിന്നു.
         മാനസിക ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചത്. അപമാനിതനായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ആവശ്യമെങ്കിൽ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. കെ.എം. മാണിയുടെ ഓർമ്മദിനത്തിൽ പാലായിലെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments

Ad Code

Responsive Advertisement