Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുലിന് ഭക്ഷ്യ വിഷബാധ, പനി; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി.

രാഹുലിന് ഭക്ഷ്യ വിഷബാധ, പനി; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി.



തിരു.: കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധിയുടെ ഇന്നത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസനാണ് അറിയിച്ചത്. തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികൾ.
       ഇന്നലെ ജാർഖണ്ഡിലെ റാഞ്ചിയിൽ ഐഎൻഡിഐഎ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുൽ പങ്കെടുത്തിരുന്നില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണമാണ് രാഹുൽ പങ്കെടുക്കാത്തതെന്നാണു പാർട്ടി അറിയിച്ചത്. രാഹുലിന് പകരം മല്ലികാർജ്ജുൻ ഖർഗെയാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജാർഖണ്ഡിലെ മഹാറാലിയിൽ പങ്കെടുത്തിരുന്നത്. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റതാണെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement