Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുൽ ​ഗന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കും.

രാഹുൽ ​ഗന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കും.


പാലക്കാട്: രാഹുൽ ​ഗന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി. അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ്എച്ച്ഒയ്ക്ക്  നിർദ്ദേശം നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
       പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അൻവർ പറഞ്ഞു. ഈ  പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതിയും നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement