Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 58 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്.

ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 58 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 


ന്യൂഡൽഹി: ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 58 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. 889 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
       ഉത്തർപ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ പത്ത് സീറ്റുകളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ട് വീതം സീറ്റുകളിലും ഇന്ന് വോട്ടിംഗ് നടക്കും. ജമ്മു കശ്മീരിലെ ഒരു സീറ്റിലും ഝാർഖണ്ഡിലെ നാല് സീറ്റുകളിലും ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ഒഡിഷയിലെ ആറ് സീറ്റുകളിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement