Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ.

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ.

കുറവിലങ്ങാട്: മാനസിക വൈകല്യമുള്ള  ആൺകുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയ കേസിൽ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപള്ളി കൂടപ്പലം ഭാഗത്ത് ചേറാടിയിൽ വീട്ടിൽ രതീഷ് രവി (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനസിക വൈകല്യമുള്ള  ആൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനുശേഷം കുട്ടിയുടെ നേരെ ലൈംഗികപീഡനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ്  കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് എസ്ഐ സുമിത, എഎസ്ഐ വിനോദ്, സിപിഒമാരായ പ്രവീൺകുമാർ, ഡിബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement