Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്ക് എതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്.

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്ക് എതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്.

തിരു.: പകർച്ചവ്യാധി പ്രതിരോധത്തിൽ അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.

       ജില്ലകളിൽ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടുത്ത 5 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകാനും നിർദ്ദേശം നൽകി. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement