Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു.

ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു.

ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്‌റ്റേഷനില്‍ വൈകിട്ടോടെയാണ് നന്ദകുമാര്‍ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരുന്നത്. 
        ശോഭാ സുരേന്ദ്രനെതിരെ താന്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ടി.ജി. നന്ദകുമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയര്‍ത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉമുയര്‍ത്തിയിരുന്നു. ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് തുകയായി നല്‍കിയ 10 ലക്ഷമാണ് നന്ദകുമാര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് അന്വേഷിച്ചപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല എന്നായിരുന്നു നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement