Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്.

തിരു.: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
       എറണാകുളത്ത് തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നു നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മിക്കയിടത്തും വൻഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. കോട്ടയം നഗരത്തിലും ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.
       അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്, ആന്ധ്രാ തീരത്തിനു അകലെയായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ  മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement