Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മധ്യവയസ്കൻ മരിച്ചു.

ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ മധ്യവയസ്കൻ മരിച്ചു.


കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ 51കാരൻ മരിച്ചു. പയപ്പാറിൽ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ രാജു (51) ആണ് മരിച്ചത്. ഉച്ചക്ക് 12ന് പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകൾ സുഹൃത്തുക്കൾക്കൊപ്പം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു.

Post a Comment

0 Comments

Ad Code

Responsive Advertisement