Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ.

പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ.




ന്യൂഡൽഹി: പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ  അറിയിച്ചു. സ്ഥാനാർത്ഥികൾക്കും ബൂത്ത് ഏജന്റുമാർക്കും മാത്രമല്ലാതെ മറ്റാർക്കും വിവരങ്ങൾ കൈമാറേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ല.
        ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിംഗ് കണക്കുകൾ പുറത്തു വിടാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി ആരാഞ്ഞത്. ഇതിലാണിപ്പോൾ തങ്ങളുടെ നിലപാട് കമ്മീഷൻ വ്യക്തമാക്കിയത്. വിവരങ്ങൾ വെബ്സൈറ്റിൽ നൽകാൻ താമസിക്കുന്നത് എന്താണെന്നാണ് കോടതി കമ്മീഷണനോട് ചോദിച്ചത്. പെട്ടെന്ന് തന്നെ ഇതിന് മറുപടി നൽകാനും കോടതി പറഞ്ഞു. ഇതേതുടർന്നാണ് പ്രസ്തുത വിഷയത്തിൽ തങ്ങളുടെ ഔദ്യോഗിക നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. അതേസമയം പോളിംഗ് വിവരങ്ങളിൽ കാലതാമസം വരുത്തുന്നത് ബിജെപിയെ സഹായിക്കാൻ ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നേരത്തെ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement