Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം.


കോട്ടയം: എസ്എസ്എഎൽസി വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ലയായി കോട്ടയം. 99.92 ആണ് കോട്ടയം റവന്യൂ ജില്ലയിലെ വിജയശതമാനം. പാലാ വിദ്യാഭ്യാസ ജില്ല 100% വിജയം നേടി. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്താണ് -99.08. 
          വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലായും (100 ശതമാനം) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ലയായി മലപ്പുറവും (4964 പേർ) മാറി. 
        ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

          100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം:  സർക്കാർ സ്കൂളുകൾ –892, എയ്ഡഡ് സ്കൂളുകൾ– 1139, അൺ എയ്ഡഡ് സ്കൂളുകൾ–443. കഴിഞ്ഞ വർഷത്തേക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. 
         ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 9 മുതൽ 15 വരെ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാം വാരം പരീക്ഷാഫലം  പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.

Post a Comment

0 Comments

Ad Code

Responsive Advertisement