Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ത്രീയെ മർദ്ദിച്ച് മൂന്ന് പവൻ സ്വർണ്ണം കവർന്നു.

സ്ത്രീയെ മർദ്ദിച്ച് മൂന്ന് പവൻ സ്വർണ്ണം കവർന്നു.


മലപ്പുറം: തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മർദ്ദിച്ച്‌ സ്വർണ്ണം കവർന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വർണ്ണാഭരണമാണ് കവർന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണാഭരണമാണ് കവർന്നത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
         ഇന്ന് പുലർച്ചെയാണ് സംഭവം. നേരത്തെ 250 പവൻ സ്വർണ്ണമോഷണം നടന്ന വീടിന്റെ സമീപത്ത് തന്നെയാണ് ഈ മോഷണവും നടന്നിരിക്കുന്നത്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പരിക്കേറ്റ രാധ പറഞ്ഞത്. ഇവർക്കായി പോലീസ് അന്വേഷണം തുടങ്ങി.




Post a Comment

0 Comments

Ad Code

Responsive Advertisement