Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൺസ്യുമർ ഫെഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; ആറു വർഷമായി ഓഡിറ്റിങ്ങില്ല, മറ്റ് ചട്ടലംഘനങ്ങളും.

കൺസ്യുമർ ഫെഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; ആറു വർഷമായി ഓഡിറ്റിങ്ങില്ല, മറ്റ് ചട്ടലംഘനങ്ങളും.


തിരു.: പ്രതിദിനം 15 കോടിയുടെ വില്പനയും വാങ്ങലും നടക്കുന്ന കൺസ്യൂമർ ഫെഡിൽ ആറു വർഷമായി ഓഡിറ്റിങ്ങില്ല. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നിരവധി ചട്ടലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തി. 2016 മുതലുള്ള ഓഡിറ്റിംഗ് ആണ് നടത്താതിരുന്നത്. മാത്രമല്ല, എത്ര കോടി രൂപയുടെ ഇടപാട് നടന്നെന്ന കണക്കു പോലും സൂക്ഷിച്ചിട്ടില്ല. കരാറുകാരെ കൈകാര്യം ചെയ്യുന്നതിലും ചട്ടലംഘനമുണ്ട്.
        ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിംഗ് 2016- '17 സാമ്പത്തിക വർഷത്തിലാണ്. ഏറ്റവും ഒടുവിൽ കൺസ്യൂമർ ഏർപ്പെട്ട 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനം. 2018ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്രപ്പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപ്പത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇതുവഴി മാത്രം ഉണ്ടായിട്ടുള്ളത്.
       ഔട്ട്ലറ്റുകൾ പ്രവര്‍ത്തിക്കുന്നതെല്ലാം ചട്ടം ലംഘിച്ചാണ്. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലൂടെ അനർഹമായവർ സബസിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തി. സബ്സിഡി വിപണന കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ പരിശോധനകൾ നടക്കാറില്ല. ക്രമക്കേടുകളിൽ അതിവേഗത്തിൽ നടപടി എടുക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.

Post a Comment

0 Comments

Ad Code

Responsive Advertisement