Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.



മലപ്പുറം: വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. തുവ്വൂരിലെ കളത്തിൽ ഫിറോസിന്റെ മകൻ ഐസിൻ ഫിറോസാണ് (11) മരിച്ചത്. കരുവാരകുണ്ട് ദാറുന്നജാത്ത് ഒ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പുൽവെട്ട ചുള്ളിയോട്ടിലെ മാതാവിന്റെ വീട്ടിൽ വിരുന്നുവന്ന ഐസിൻ ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയതാണ്. നീന്താനറിയാത്തതിനാൽ കുളത്തിൽ ഇറങ്ങിയില്ല. പടവിൽ നിൽക്കുന്നതിനിടെ അബദ്ധത്തിൽ വീണതാവാം എന്ന് കരുതുന്നു. കുളി കഴിഞ്ഞ് കൂട്ടുകാരെല്ലാം മടങ്ങിയെങ്കിലും ഐസിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്ന് പതിനൊന്നോടെ ഖബറടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement