Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും ജൂൺ 21 വരെ നല്‍കാം.

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും ജൂൺ 21 വരെ നല്‍കാം.

തിരു.: കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും നല്‍കാവുന്നത്.   

        ആക്ഷേപങ്ങളിലും അപേക്ഷകളിലും ജൂണ്‍ 29നകം ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement