Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പച്ചക്കറി മാർക്കറ്റിൽ ലോറിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു.

പച്ചക്കറി മാർക്കറ്റിൽ ലോറിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു.


കോട്ടയം: കോടിമതയിലെ പച്ചക്കറി മാർക്കറ്റിൽ ലോറിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. വയനാട്ടിൽ നിന്നും ഇഞ്ചി കയറ്റി വന്ന പിക്കപ്പ് വാൻ ഡ്രൈവർ വയനാട് അമ്പലവയൽ സ്വദേശി ഗോപി (75) ആണ് മരിച്ചത്.
      ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. ഇഞ്ചി കയറ്റി വന്ന പിക്കപ് വാൻ എംജി റോഡിൽ പാർക്ക് ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങി വന്ന ഗോപിയെ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു.
സ്വന്തമായി കൃഷി ചെയ്യുന്ന ഇഞ്ചി, വയനാട്ടിൽ നിന്നും സ്ഥിരമായി കോട്ടയത്ത് എത്തിക്കുന്ന കർഷനാണ് ഗോപി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement