Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.
തിരു.: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്. നസീറ ജാമ്യാപേക്ഷകൾ തള്ളിയത്.
       ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറും ഇഡി അഭിഭാഷകൻ സന്തോഷ് ജോസും വാദിച്ചിരുന്നു. പ്രതികളുമായി യാതൊരു മുൻ വിരോധവും ഇല്ലാതിരുന്ന സർക്കാർ ജീവനക്കാരെ അവരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാണു പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ പ്രവൃത്തി ലഘൂകരിച്ച് കാണാൻ കഴിയില്ലെന്നും അക്കാര്യം കോടതി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യമാകുമെന്നും പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജി ദൃശ്യങ്ങൾ പരിശോധിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement