Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.


തിരു.: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി.
      മായത്തെ ആശുപത്രിയില്‍ പോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റു. മൂക്ക് ഛേദിച്ച നിലയിലാണ്. മൃതദേഹം കാട്ടാക്കടയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
        ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു നില്‍ക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകള്‍ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.

Post a Comment

0 Comments

Ad Code

Responsive Advertisement