Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെടുമ്പാശേരിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ഞായറാഴ്ച.

നെടുമ്പാശേരിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ഞായറാഴ്ച.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈ ഹോപ്പ് ഏവിയേഷനാണ് കനേഡിയന്‍ നിര്‍മ്മിത വൈക്കിങ് ഡിഎച്ച്‌സി 6400 ട്വിന്‍ ഔട്ടര്‍ വിമാനം സര്‍വീസിന് എത്തിക്കുന്നത്.
       പൈലറ്റും ക്യാബിൻ ക്രൂവും ഉള്‍പ്പെടെ ഒരേസമയം 20 പേർക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാനാകും. കപ്പല്‍ മാർഗ്ഗമുള്ള ദീർഘദൂര യാത്രയ്ക്ക് പകരമായി കുറഞ്ഞ സമയത്തിനുള്ളില്‍ ദ്വീപുകളില്‍ എത്തിച്ചേരാനാകുമെന്നത് വിനോദ സഞ്ചാരികള്‍ക്കും ദ്വീപ് നിവാസികള്‍ക്കും ഒരുപോലെ ആശ്വാസമാകുന്ന കാര്യമാണ്.
അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ഇവാക്വേഷൻ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും സീ പ്ലെയിൻ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. വാണിജ്യ അടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസാണ് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തുടങ്ങുന്നത്. കല്‍പ്പേനി, അഗത്തി, കവരത്തി, കില്‍ത്താന്‍, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്കാണ് സര്‍വീസ് നടത്തുക. ഡിജിസിഎയുടെ എല്ലാ അനുമതിയും ലഭിച്ചു കഴിഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement