Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളുകൾ ഇന്ന് തുറക്കും, പ്രവേശനോത്സവം എറണാകുളത്ത്.

സ്‌കൂളുകൾ ഇന്ന് തുറക്കും, പ്രവേശനോത്സവം എറണാകുളത്ത്.



കൊച്ചി: സംസഥാനത്തെ സ്‌കൂളുകളിൽ പ്രവേശനോത്സവത്തോടെ ഇന്ന് പുതിയ അദ്ധ്യയന വർഷത്തിനു തുടക്കമാകും. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയായി 40 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്നു സ്‌കൂളിലെത്തും.
         പ്രവേശനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി.രാജീവ് 2024-'25 അദ്ധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്യും. രാവിലെ 8.45നു മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിക്കും. ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനത്തിനു പുറമേ ഇക്കുറി ബ്ലോക്ക് തലത്തിലും ഉദ്ഘാടനപരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്.

അക്ഷര ലോകത്തേയ്ക്ക് പ്രവേശിക്കുന്ന എല്ലാ കുട്ടികൾക്കും കേരളാ ഫയൽ മീഡിയ ഗ്രൂപ്പിൻ്റെ ആശംസകൾ... 

Post a Comment

0 Comments

Ad Code

Responsive Advertisement