Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡിലെ കെട്ടിവലിക്കലിന് മോട്ടോർ വാഹനവകുപ്പിൻ്റെ വിലക്ക്.

റോഡിലെ കെട്ടിവലിക്കലിന് മോട്ടോർ വാഹനവകുപ്പിൻ്റെ വിലക്ക്.


കൊച്ചി: റോഡിൽ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടിവലിക്കുന്നതിനു മോട്ടോർ വാഹനവകുപ്പിന്റെ കർശന വിലക്ക്. വാഹനങ്ങൾ കേടാവുകയോ, അപകടത്തിൽപെടുകയോ ചെയ്യുന്ന അവസരത്തിൽ അവ കെട്ടിവലിക്കുന്നതിനു പകരം റിക്കവറി വാനുകൾ ഉപയോഗിച്ചു തന്നെ നീക്കണമെന്നാണു നിർദ്ദേശം. 
          ആലുവയിൽ ഓട്ടോറിക്ഷകൾ കെട്ടിവലിക്കുന്നതിനിടെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചതോടെയാണു നടപടികൾ കർശനമാക്കുന്നത്. എല്ലാ ജില്ലകളിലും ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നുണ്ട്. 
       അപകടത്തിൽപെടുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയവ ഈ രീതിയിൽ കെട്ടിവലിക്കുന്നതു പതിവാണ്. ചിലയിടങ്ങളിൽ കേടായ ഇരുചക്രവാഹനങ്ങൾ പിന്നിലെ വാഹനത്തിൽ നിന്നു ചവിട്ടിത്തള്ളിയും കൊണ്ടുപോകുന്ന പതിവുണ്ട്. 
        അതേസമയം, ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നീക്കുന്നതിന് റിക്കവറി വാൻ ഉപയോഗിക്കുക എന്നത് സാധാരണക്കാരായ വാഹന ഉടമകൾക്ക് സാമ്പത്തിക ബാദ്ധ്യതയാവും.

Post a Comment

0 Comments

Ad Code

Responsive Advertisement