Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.



മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് വളാഞ്ചേരി - കുറ്റിപ്പുറം ദേശീയ പാതയിൽ ചേട്ടൻമൂടാൽ ഒലീവ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്. വളാഞ്ചേരി വട്ടപ്പാറ സ്വദേശിനി ആലുങ്ങൽ സിറാജുന്നിസ (23) ആണ് മരിച്ചത്. യുവതികൾ സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കുട്ടിയിടിക്കുകയായിരുന്നു. വളാഞ്ചേരിയിൽ നിന്നും എടപ്പാളിലേക്ക് പോയ സ്കൂട്ടറും തൃശൂർ നിന്ന് കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻകുഴിയിൽ റാഫിദയെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement