Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.


കടുത്തുരുത്തി: യുവാവിനെ കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി തെക്കേച്ചിറയിൽ വീട്ടിൽ ഷിജു പൊന്നപ്പൻ (44) എന്ന ആളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുട്ടുചിറ സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആദിത്യപുരം ബീവറേജ് ജംഗ്ഷൻ ഭാഗത്ത് വച്ച് വൈകുന്നേരം യുവാവിനെ കണ്ട ഷിജു, യുവാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും നിലത്തുവീണ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് കുറച്ചു ദിവസങ്ങൾക്കു മുന്‍പ് യുവാവ് ഷിജുവിന്റെ അനുജനോട് അസഭ്യം പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കടുത്തുരുത്തി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഓ ധനപാലൻ, എസ്ഐമാരായ സിംഗ് സി.ആർ., റോജിമോൻ, എഎസ്ഐ ബാബു, സിപിഓ നിയാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement