Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട്, ഡ്രൈവർ മരിച്ചു.

നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട്, ഡ്രൈവർ മരിച്ചു.


കോട്ടയം: മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ടപ്പോൾ, ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68) ആണ് മരിച്ചത്. ചായ കുടിക്കാനായി, ലോറി നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോളാണ് അപകടം. ലോറി പെട്ടെന്ന് പിന്നോട്ട്  ഉരുണ്ട് ചന്ദ്രദാസിനെ മതിലിനിടയിൽ ഞെരുക്കുകയായിരുന്നു. 
         വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടി മണർകാട് പൗൾട്രി ഫാമിന് സമീപമായിരുന്നു അപകടം. കളത്തിപ്പടിയിലെ പാചകവാതക ഏജൻസിയിലേയ്ക്ക് സിലിണ്ടറുമായി വരുകയായിരുന്നു ലോറി. എറണാകുളത്തു നിന്നും നിറച്ച സിലിണ്ടറുമായി എത്തിയ ലോറി ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗൾട്രി ഫാമിന് സമീപത്തെ തട്ടുകടയിൽ ലോറി നിർത്തിയത്. ലോറി നിർത്തി പുറത്തിറങ്ങി നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ ക്യാബിൻ വഴി ചാടി ഉള്ളിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ മതിലിനോട് ചേർന്ന് വന്നപ്പോൾ ചന്ദ്രദാസ് ഇതിനിടയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ സമീപത്തെ കടയുടെ ഭിത്തിയും ബോർഡും തകർന്നിട്ടുണ്ട്. ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിന് കാരണമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement