Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'കോളനി' എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കും; രാജി സമർപ്പിക്കുന്നതിന് മുമ്പ് സുപ്രധാന തീരുമാനമറിയിച്ച് കെ. രാധാകൃഷ്ണന്‍.

'കോളനി' എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കും; രാജി സമർപ്പിക്കുന്നതിന് മുമ്പ് സുപ്രധാന തീരുമാനമറിയിച്ച് കെ. രാധാകൃഷ്ണന്‍.

 
തിരു.: മന്ത്രിപദം ഒഴിയുന്നതിനു മുമ്പായി പുതിയ തീരുമാനമെടുത്ത് കെ. രാധാകൃഷ്ണൻ. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കി. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
      എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും ഇന്നലെ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി രാജി സമർപ്പിച്ചു. ആലത്തൂൽ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. പൂർണ്ണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments

Ad Code

Responsive Advertisement