Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡിൽ ഭീതി പരത്തി വാഹനമോടിച്ച ഡ്രൈവിംഗ് സ്ക്കൂൾ നടത്തിപ്പുകാരൻ പിടിയിൽ.

റോഡിൽ ഭീതി പരത്തി വാഹനമോടിച്ച ഡ്രൈവിംഗ് സ്ക്കൂൾ നടത്തിപ്പുകാരൻ പിടിയിൽ.

കോട്ടയം: മുണ്ടക്കയത്ത് മനുഷ്യ ജീവന് ഭീഷണി പടർത്തി വാഹനം ഓടിച്ച ആൾ പിടിയിൽ. കുമളി ഒന്നാം മൈൽ സ്വദേശി ഷിജിൻ ഷാജിയാണ്  കൊടികുത്തിയിൽ വച്ച്  പോലീസ് പിടിയിലായത്. ഇയാൾ കുമളിയിൽ ഗുരു എന്ന പേരിൽ ഡ്രൈവിംഗ് സ്ക്കൂൾ നടത്തിവരുകയായിരുന്നു എന്ന വിവരവും പുറത്തു വരുന്നുണ്ട്.  
ഡ്രൈവിംഗ് സ്ക്കൂളിൻ്റ ഉടമയാണോ എന്ന കാര്യത്തിലും ലൈസൻസ്  ഇയാളുടെ പേരിലാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, പ്രസ്തുത ഡ്രൈവിംഗ് സ്ക്കൂളിൻ്റെ ലൈസൻസ് റദ്ദാക്കിയതായും ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
      ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ
മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാത 183ൽ അപകടകരമായ രീതിയിൽ കാർ ഡ്രൈവിംഗ് നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിൽ കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് പെരുവന്താനം  പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement