Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുല്‍ ഗന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക.

രാഹുല്‍ ഗന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക.

ന്യൂഡൽഹി: വയനാട്ടിൽ നിന്നും വിജയിച്ച രാഹുൽ ഗന്ധി, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിർത്തുമെന്ന് അന്തിമ തീരുമാനം. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ വെച്ച് കൂടിയ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത് .
         വയനാട് ലോക്സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗന്ധി മത്സരിക്കും. പ്രിയങ്ക ഗന്ധിയുടെ കന്നി മത്സരമാണ് വായനാടില്‍ നടക്കുന്നത്. സോണിയാ ഗന്ധി, രാഹുല്‍, കെ.സി. വേണുഗോപാല്‍, പ്രിയങ്ക എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
          ഇന്ദിരാ ഗന്ധിയും പിന്നീട് സോണിയാ ഗന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥ‌ാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement